ചി​കി​ത്സാ സ​ഹാ​യ​ത്തി​നു ധ​ന​സ​മാ​ഹ​ര​ണം
Tuesday, May 24, 2022 10:43 PM IST
ചേ​ർ​ത്ത​ല: വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ചേ​ര്‍​ത്ത​ല തെ​ക്ക് ഗ്രാ​മം കൈ​കോ​ര്‍​ക്കു​ന്നു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
29ന് 22 ​വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പി​ന്തു​ണ​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ര്‍​ഡു​ക​ളി​ലും ഇ​തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്.
അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചി​രു​ന്നു. ഡ്രൈ​വ​ര്‍ അ​ട​ക്കം 11പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ മൂ​ന്നു​പേ​രൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രെ​യും ചേ​ര്‍​ത്ത​ല​യി​ലെ​യും എ​റ​ണാ​കു​ള​ത്തെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഭാ​രി​ച്ച ചി​കി​ത്സാ​ചെ​ല​വു​ക​ള്‍ കു​ടും​ബ​ങ്ങ​ള്‍​ക്കു താ​ങ്ങാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജ​ന​കീ​യ ഇ​ട​പെ​ട​ല്‍.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ള്‍ സാം​സ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണും വാ​ര്‍​ഡം​ഗം ടോ​മി ഏ​ലേ​ശേ​രി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യു​ള്ള​താ​ണ് ജ​ന​കീ​യ ക​മ്മി​റ്റി.