ക​ട​ൽ​ഭി​ത്തി​യെ​വി​ടെ? തീ​രം വി​ഴു​ങ്ങാ​ൻ ക​ട​ൽ എ​ത്തു​ന്നു!
Tuesday, May 24, 2022 10:43 PM IST
അ​മ്പ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ഉ​ട​നെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ഈ ​കു​ടും​ബ​ങ്ങ​ളു​ടെ നെ​ഞ്ച് ആ​ശ​ങ്ക​യു​ടെ പെ​രു​ന്പ​റ കൊ​ട്ടു​ക​യാ​ണ്. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ ത​ങ്ങ​ളു​ടെ കി​ട​പ്പാ​ടം ക​ട​ലെ​ടു​ത്തു പോ​കു​മോ​യെ​ന്നു​ള്ള ആ​ശ​ങ്ക​യി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക്.

ഒാ​രോ പ്രാ​വ​ശ്യം ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​കു​ന്പോ​ഴും ക​ട​ൽ​ഭി​ത്തി​യും പു​ലി​മു​ട്ടും ഉ​ട​നെ​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​രും. പ​ക്ഷേ, ഇ​തു​വ​രെ പ​ലേ​ട​ത്തും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ലെ​ന്നു മാ​ത്രം. അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ തീ​ര​ദേ​ശം പ​ല മേ​ഖ​ലി​യി​ലും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, തെ​ക്ക്, പു​ന്ന​പ്ര, വ​ള​ഞ്ഞ​വ​ഴി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​നി​യും ക​ട​ൽ ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. പു​ലി​മു​ട്ടു​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​നു സ​മീ​പ​വും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ക​യും തീ​രം ക​ട​ലെ​ടു​ക്കു​ക​യു​മാ​ണ്.

കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്പ് ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​ര​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ചി​ല വാ​ർ​ഡു​ക​ളി​ൽ ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ടു നി​ർ​മാ​ണം ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ട്ടി​ല്ല.

വ​ണ്ടാ​ന​ത്തു ക​ട​ൽ ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ​പ്പോ​ലും തീ​രം ക​ട​ലെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ടു നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.