ഒ​രേ ഒ​രു ഇ​ന്ത്യ ഒ​രൊ​റ്റ ജ​ന​ത എ​ന്ന ആ​ശ​യവുമായി ഒ​റ്റ​യാ​ൾ യാ​ത്ര
Sunday, May 22, 2022 11:04 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ആ​ല​പ്പു​ഴ​യു​ടെ പ്രി​യ​പ്പെ​ട്ട ജോ​ബ് അ​ഭി​മാ​ന​മാ​കും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത യൂ​ണി​കോ​ൺ ബൈ​ക്കി​ലാ​ണ് യാ​ത്ര. പ്രാ​യം അ​ൻ​പ​തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ങ്കി​ലും ത​ന്‍റെ ചി​ന്ത​ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക​ൾ​ക്കും ഇ​പ്പോ​ഴും യൗ​വ​ന​മാ​ണെ​ന്ന് ജോ​ബ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. യാ​ത്ര​ക​ൾ എ​ന്നും ഊ​ർ​ജം പ​ക​രു​ന്നു​വെ​ന്നാ​ണ് ജോ​ബ് പ​റ​യു​ന്ന​ത്. കോ​ട്ട​യ​ത്തെ ഒ​രു സ്വാ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ് മാ​നേ​ജ​രാ​ണ് ആ​ല​പ്പു​ഴ വ​ട്ടാ​യാ​ൽ വാ​ർ​ഡി​ൽ തെ​ക്കേ​യ​റ്റ​ത്ത് വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ മ​ക​നാ​യ ജോ​ബ്.

ഇ​ന്ന​ലെ രാ​വി​ലെ 9ന് ​ആ​ല​പ്പു​ഴ പു​ല​യ​ൻ​വ​ഴി പു​ത്ത​ൻ​കാ​ട് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കു​ന്ന യാ​ത്രാ 40 ദി​വ​സ​മാ​ണ് ദൈ​ർ​ഘ്യം. ദേ​ശീ​യ മോ​ട്ടോ​ർ ബൈ​ക്ക് റൈ​ഡേ​ഴ്സ് ക്ല​ബ്ബി​ന്‍റെ​യും കേ​ര​ള റൈ​ഡെ​ഴ്സ് ഹെ​ൽ​പ് ലൈ​നി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ത​നി​ച്ചു​ള്ള ഈ ​യാ​ത്ര.

ത​ന്‍റെ ഈ ​ഉ​ദ്യ​മ​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ​ത് ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും ഭാ​ര​വാ​ഹി​ക​ളാ​യ വി​ഷ്ണു​വും സോ​ജി​യു​മാ​ണ്. ആ​ദ്യ​ദി​നം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് വി​ശ്ര​മം. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​ജി. വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് യാ​ത്ര​യ​യ​ച്ചു. ഫാ. ​ക്രി​സ്റ്റ​ഫ​ർ. എം. ​അ​ർ​ഥ​ശേ​രി​ൽ​അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​റ്റി സോ​ജി, കെ.​ജെ സ്റ്റീ​ഫ​ൻ, പി.​എം രാ​ജേ​ഷ്, പി.​വി. ചാ​ൾ​സ്, കെ.​വി.​ഷാ​ജി, വി.​കെ നാ​സ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.