‘ഇ​നി​യൊ​രു ദു​ര​ന്തം കാത്ത് മ​ത്സ്യ​പ​രി​ശോ​ധന!’
Sunday, May 22, 2022 10:57 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ഘോ​ഷപൂ​ർ​വം ന​ട​ത്തി​യ മ​ത്സ്യ പ​രി​ശോ​ധ​ന​യ്ക്കു വി​രാ​മം. വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെ ത്തുട​ർ​ന്ന് ഒ​രു മാ​സം മു​ന്പാ​ണ് സ​ർ​ക്കാ​ർ മ​ത്സ്യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ജി​ല്ല​യു​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മാ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​തും രാ​സവ​സ്തു​ക്ക​ൾ ക​ല​ർ​ന്ന​തു​മാ​യ മ​ത്സ്യ​ം പി​ടി​കൂ​ടി​യി​രു​ന്നു.
ഇ​ടു​ക്കി​യി​ൽ മ​ത്സ്യം ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​കമായി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​മി​റ​ങ്ങി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. ഇ​ത് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പി​ന്നീ​ടും പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​നാ പ്ര​ഹ​സ​നം ആരംഭിച്ച​ത്.
പ​രി​ശോ​ധ​ന​യി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ൽനി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോൾ ​പ​രി​ശോ​ധ​ന​കൾ നി​ല​ച്ചു. ഇ​തോ​ടെ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ആ​ഴ്ച​ക​ൾ പ​ഴ​ക്ക​മു​ള്ള മീ​ൻവി​ൽ​പന ജി​ല്ല​യി​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ഭ​ക്ഷ്യ സു​ര​ക്ഷാ, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
പ​ല​ടത്തും മ​ത്സ്യ​വും ചെ​മ്മീ​നും ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും പ​രി​ശോ​ധ​ന​യാ​രം​ഭി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ട്ടി​ല്ല. മ​ത്സ്യ​പ​രി​ശോ​ധ​ന സ്ഥി​ര​മാ​ക്കി​യാ​ലേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ല​ഭി​ക്കൂ. അ​തി​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​ത്.