ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ല്‍ വാ​തി​ൽ​പ്പ​ടി സേ​വ​നം
Sunday, May 22, 2022 10:57 PM IST
ചേ​ര്‍​ത്ത​ല: സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ച​ല​ന​പ​രി​മി​തി​യു​ള്ള​വ​ർ​ക്കു​മാ​യു​ള്ള വാ​തി​ൽ​പ്പ​ടി സേ​വ​ന​പ​ദ്ധ​തി​ക്ക് ചേ​ർ​ത്ത​ല​യി​ൽ തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ 17-ാം വാ​ർ​ഡ് ഇ​ല്ലി​യ്ക്ക​ൽ വെ​ളി രാ​ജ​പ്പ​നാ​ചാ​രി​ക്ക് ഗു​ണ​ഭോ​ക്താ​വി​നു​ള്ള കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത് ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ, മ​സ്റ്റ​റിം​ഗ്, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ദു​രി​താ​ശ്വാ​സ​നി​ധി, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ക. ഇ​വ കൂ​ടാ​തെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​വും ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.
806 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യി​ൽ അ​ർ​ഹ​ത​യു​ള്ള​വ​രാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ വാ​ർ​ഡി​ലും ര​ണ്ടു വീ​തം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​ർ​ക്കു സൗ​ജ​ന്യ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ള്ള​ത്.
ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.