ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ പ​ത്താംനാ​ൾ ഭാ​ര്യ​യും​ മ​രി​ച്ചു
Friday, May 20, 2022 11:11 PM IST
ആ​ല​പ്പു​ഴ: ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ പ​ത്താംനാ​ൾ ഭാ​ര്യ​യും​ മ​രി​ച്ചു.​ ആ​ലി​ശേ​രി വാ​ർ​ഡി​ൽ പൂ​പ്പ​റ​മ്പി​ൽ ഷ​രീ​ഫാ ബീ​വി (ഹ​ജ്ജ് ഉ​മ്മ- 78) ആ​ണ് മ​രി​ച്ച​ത്. കബ​റ​ട​ക്കം ന​ട​ത്തി. റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ഭ​ർ​ത്താ​വ് ഹാ​ജി ഹാ​രി മ​രി​ച്ച​തി​ന്‍റെ പ​ത്താം​ദി​വ​സ​മാ​യ ഇ​ന്ന​ലെ​യാ​യി​രു​ന്നു ഭാ​ര്യ ഷ​രീ​ഫാ ബീ​വി മ​രി​ച്ച​ത്. മ​ക്ക​ൾ: ജെ​സി (ഫാ​ർ​മ​സി​സ്റ്റ്, കു​ത്തി​യ​തോ​ട് ), ജെ​ബി​ദ (കാ​രു​ണ്യ​ മെ​ഡി​ക്ക​ൽ​സ്, ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ), ജാ​ലി​യ (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കോ​ട്ട​യം). മ​രു​മ​ക്ക​ൾ: സ​ത്താ​ർ, ഹാ​രീ​സ്, പി.​സി. ഷാ.

ബൈ​ക്കി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

ചേ​ര്‍​ത്ത​ല: റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ മ​രി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ വെ​ള്ളി​മു​റ്റം പ​ങ്ങ​പ്പ​റ​മ്പി​ൽ ശ​ശി​ധ​ര പ​ണി​ക്ക​ർ (65) ആ​ണ് മ​രി​ച്ച​ത്. പ​ള്ളി​പ്പു​റം ഒ​റ്റ​പ്പു​ന്ന​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര പ​ണി​ക്ക​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കോ​മ​ള​വ​ല്ലി. മ​ക്ക​ള്‍: ശ്രീ​ക്കു​ട്ട​ൻ, സൗ​മ്യ.