സ​ഹാ​യ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ രാ​ജേ​ഷ് യാ​ത്ര​യാ​യി
Friday, May 20, 2022 11:11 PM IST
മാ​ന്നാ​ർ: പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ജേ​ഷ് നാ​ട്ടു​കാ​രു​ടെ കാ​രു​ണ്യ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ യാ​ത്ര​യാ​യി. മാ​ന്നാ​ർ കുര​ട്ടി​ശേ​രി 17-ാം വാ​ർ​ഡി​ൽ മ​ണ്ണാ​ർ തു​ണ്ട​ത്തി​ൽ​വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ-​രാ​ജ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷ് (കു​ട്ട​ൻ-45 ) ആ​ണ് അ​ന്ത​രി​ച്ച​ത്.
പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന രാ​ജേ​ഷ് ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ഡ​യാ​ലി​സി​സ് ചെ​യ്ത് ജീ​വ​ൻ നി​ല​നി​ർ​ത്തി വ​രി​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​മു​മ്പ് പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി തലയ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ചെ​യ്തു.
ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യ​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ രോ​ഗി​യാ​യ ഭാ​ര്യ​യും ര​ണ്ടു കുട്ടി​ക​ളു​മ​ട​ങ്ങു​ന്ന രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ന് ചി​കി​ത്സാ സ​ഹാ​യനി​ധി രൂ​പീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ ല​ഭി​ച്ച 1,20,000 രൂപ ആ​ശു​പ​ത്ര​യി​ൽ ര​ണ്ടു​ദി​വ​സം മു​മ്പ് അ​ട​ച്ചി​രു​ന്നു. സു​മ​ന​സു​ക​ൾ സ​ഹാ​യി​ച്ചാ​ൽ മാ​ത്ര​മേ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന ബാ​ക്കി ബി​ൽ​ത്തു​ക അ​ട​യ്ക്കാ​ൻ നി​ർ​ധ​ന കു​ടും​ബ​ത്തി​നു ക​ഴി​യൂ. ശ്രീ​ലേ​ഖ​യാ​ണ് രാ​ജേ​ഷി​ന്‍റെ ഭാ​ര്യ. പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ ഐ​ശ്വ​ര്യ, ഒമ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.