യാത്രാദുരിതം സമ്മാനിച്ച് വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും
Friday, May 20, 2022 11:11 PM IST
അ​മ്പ​ല​പ്പു​ഴ: വെ​ള്ള​ക്കെ​ട്ടും ചെ​ളി​യു​മൂ​ലം ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രും യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ൽ പ​ഞ്ചാ​യ​ത്തി​നോ​ടു ചോ​ർ​ന്നാ​ണ് ഈ ​ദു​ര​വ​സ്ഥ.

‌ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം ഇ​ന്‍റ​ർ​ലോ​ക്ക് സ്ഥാ​പി​ച്ച് ന​വീ​ക​രി​ച്ചി​രു​ന്നു. അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​ന്‍റെ വ​ട​ക്കു​ഭാ​ഗം വ​രെ​യും ഈ ​രീ​തി​യി​ൽ ന​വീ​ക​ര​ണ​വും ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ലെ ത​ന്നെ പ്ര​ധാ​ന ഭാ​ഗ​മാ​യ അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​താ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണു പ്ര​ദേ​ശം. അ​മ്പ​തി​ല​ധി​കം ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കൂ​ടാ​തെ നി​ര​വ​ധി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ ച​വി​ട്ടാ​തെ ജം​ഗ്ഷ​നി​ൽ​ക്കൂ​ടി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യായി. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി ചെ​ളി നി​റ​യു​മ്പോ​ൾ പ​ല ക​ച്ച​വ​ട​ക്കാ​രും സ്വ​ന്തം പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഗ്രാ​വ​ലി​റ​ക്കി യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​ത്.

ഇ​വി​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ ദേ​ശീ​യ​പാ​താ വി​ക​സ​നം വ​രു​മ്പോ​ൾ ഇ​തു പൊ​ളി​ച്ചു മാ​റ്റേ​ണ്ടി​വ​രു​മെ​ന്നും ഈ​യി​ന​ത്തി​ൽ ചെ​ല​വാ​ക്കു​ന്ന പ​ണം പാ​ഴാ​കു​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും ചി​ല പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തി​ന്‍റെ പേ​രി​ൽ ഇ​തേ രീ​തി​യി​ൽ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് ഇ​പ്പോ​ൾ ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കോ​ടി​ക​ളാ​ണു പാ​ത​യോ​ര ന​വീ​ക​ര​ണ​ത്തി​നാ​യി കഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ചെ​ല​വാ​ക്കി​യ​ത്. ഈ ​തു​ക പാ​ഴാ​കു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.
മ​ഴ ശ​ക്ത​മാ​കു​മ്പോ​ൾ ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ല​മു​ള്ള ദു​രി​തം വ​ർ​ധി​ക്കും. ഇ​തി​നു താ​ത്കാ​ലി​ക പ​രി​ഹാ​ര​മെ​ങ്കി​ലും കാ​ണാ​ൻ ദേ​ശീ​യ​പാ​താ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.