ദേ​ശീ​യ കു​ഷ്ഠ​രോ​ഗ പ​രി​പാ​ടി; ഇ​ന്ന് ബാ​ല​മി​ത്ര ഉ​ദ്ഘാ​ട​നം
Thursday, May 19, 2022 9:41 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ കു​ഷ്ഠ​രോ​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ ബാ​ല​മി​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ രേ​ണു​രാ​ജ് നി​ര്‍​വ​ഹി​ക്കും. രാ​വി​ലെ 10ന് ​പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ചി​ന്മ​യ സ്‌​കൂ​ളി​നു സ​മീ​പം ഏ​ഴാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് ച​ട​ങ്ങ്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശീ​ലം ന​ല്‍​കും.

പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​വ​ര്‍ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രോ​ഗനി​ര്‍​ണ​യം ന​ട​ത്തും. 18 വ​രെ​യു​ള്ള ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി കു​ഷ്ഠ​രോ​ഗം നി​ര്‍​മാ​ര്‍​ജ്ജ​നം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​നു​ശോ​ചി​ച്ചു

ചേ​ര്‍​ത്ത​ല: ദീ​പി​ക ബാ​ല​സ​ഖ്യം കേ​ന്ദ്ര​സ​മി​തി​യം​ഗ​വും കോ​ട്ട​യം പ്ര​വി​ശ്യാ കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ പി.​ടി. തോ​മ​സ് പൈ​നാ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഡി​സി​എ​ല്‍ മു​ന്‍ കേ​ന്ദ്ര​സ​മി​തി​യം​ഗ​മാ​യി​രു​ന്ന ഐ​സ​ക് മാ​ട​വ​ന അ​നു​ശോ​ചി​ച്ചു.