ക​ട​ലാ​സ് ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ച്ച് വി​ല​ക്ക​യ​റ്റം ത​ട​യ​ണ​മെ​ന്ന് പ്രിന്‍റേഴ്സ് അസോ.
Thursday, May 19, 2022 9:39 PM IST
ആ​ല​പ്പു​ഴ: ക​ട​ലാ​സ് ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ച്ച് വി​ല​ക്ക​യ​റ്റം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളപ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ​ കമ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പേ​പ്പ​റു​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ച്ച്‌ വി​ല കു​റ​ച്ച് പേ​പ്പ​റി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ടെ പേ​രി​ൽ അ​ച്ച​ടി ഉ​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സ​മ​ര രം​ഗ​ത്തേ​ക്ക് ത​ള്ളി​വി​ടാ​ത അ​ച്ച​ടി​മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​സു​കാ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി തു​ട​ർ​ന്നാ​ൽ പ്ര​സു​ക​ൾ പൂ​ട്ടി സ​മ​രം ചെ​യ്യു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ.​പി. ശ്രീ​കു​മാ​ർ, ബി​ജു പ്ര​ഭാ​ക​ർ, കെ.​പി. ഹ​രി​ലാ​ൽ, ആ​ർ. മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.