സാ​ഹി​ത്യ സ​ദ​സും പു​സ്ത​ക പ്ര​കാ​ശ​ന​വും
Wednesday, May 18, 2022 10:47 PM IST
എ​ട​ത്വ: വി​ദ്യാ​വി​നോ​ദി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സാ​ഹി​ത്യ സ​ദ​സും പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങും ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി എ​ട​ത്വ ര​ചി​ച്ച 16 ക​ഥ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​വ​കാ​ശ​മി​ല്ലാ​ത്ത അ​വ​കാ​ശി​ക​ള്‍ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങും സാ​ഹി​ത്യ സ​മ്മേ​ള​ന​വും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ര്‍ മാ​ക്കി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടോം ​ജെ. കൂ​ട്ട​ക്ക​ര പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഗു​രു​പൂ​ജ പു​ര​സ്‌​കാ​രം നേ​ടി​യ അ​ലി​യാ​ര്‍ മാ​ക്കി​യി​ലി​നും പു​സ്ത​ക ര​ച​യി​താ​വ് ബേ​ബി എ​ട​ത്വ​ക്കും സ​മ്മേ​ള​ന​ത്തി​ല്‍ സ്വീ​ക​ര​ണ​വും ന​ല്‍​കി. ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഐ​സ​ക്ക് രാ​ജു പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മ​റി​യാ​മ്മ ജോ​ര്‍​ജ്, ബി​നു ഐ​സ​ക്ക് രാ​ജു, നൂ​റ​നാ​ട് മോ​ഹ​ന്‍, ടോം ​കോ​ട്ട​യ്ക്ക​കം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.