മു​ന്ന​റി​യി​പ്പാ​യി ഡെ​ങ്കി ഹ​ര്‍​ത്താ​ല്‍
Wednesday, May 18, 2022 10:06 PM IST
ആ​ല​പ്പു​ഴ: ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഡെ​ങ്കി ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ക​ള​ക്ട​റേ​റ്റി​ല്‍ സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ അ​ശ്ര​ദ്ധ​മൂ​ലം കൊ​തു​കു പെ​രു​കാ​നും രോ​ഗ​ങ്ങ​ള്‍ പ​ട​രാ​നും ഇ​ട​യാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ഡി​എം എ​സ്. സ​ന്തോ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​കെ. ദീ​പ്തി, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ദി​ലീ​പ് കു​മാ​ര്‍, ജി​ല്ലാ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍ ജോ​ണ്‍, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് റാ​ലി ന​ട​ത്തി​യ​ത്.