തീ​രംതേ​ടി തി​ര​യെ​ത്താം
Wednesday, May 18, 2022 10:06 PM IST
അ​മ്പ​ല​പ്പു​ഴ: മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ടു നി​ർ​മാ​ണം ന​ട​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​ര​ദേ​ശവാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​നി​യും ക​ട​ൽ ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്പ് ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​രസം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ചി​ല വാ​ർ​ഡു​ക​ളി​ൽ ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ടു നി​ർ​മാ​ണം ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ട്ടി​ല്ല. വ​ണ്ടാ​ന​ത്ത് ക​ട​ൽഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ​പ്പോ​ലും തീ​രം ക​ട​ലെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ടു നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

ഏ​ക​ദേ​ശം 500 മീ​റ്റ​റോ​ള​മാ​ണ് ഇ​വി​ടെ തീ​ര​സം​ര​ക്ഷ​ണം ന​ട​ത്താ​നു​ള്ള​ത്. കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്പ് ഇ​വി​ടെ തീ​ര​സം​ര​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.