കാ​യം​കു​ള​ത്ത് മാ​ലമോ​ഷ​ണം: പി​ടി​യി​ലാ​യ​വ​ർ കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ
Tuesday, May 17, 2022 11:18 PM IST
കാ​യം​കു​ളം: മാ​ല മോ​ഷ​ണ​ക്കേ​സി​ൽ കൊ​ല​ക്കേ​സ് പ്ര​തി​ക​ളാ​യ ര​ണ്ടു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ല്ലം ച​വ​റ പൊ​ന്മ​ന പ​ള്ള​ത്ത് വീ​ട്ടി​ൽ നി​ന്നു ആ​റാ​ട്ടു​പു​ഴ കി​ഴ​ക്കേ​ക്ക​ര മു​തു​കു​ളം വ​ട​ക്ക് മാ​ളു​ഭ​വ​ന​ത്തി​ൽ താ​മ​സി​ച്ചു വ​രു​ന്ന ചി​ല്ല് ശ്രീ​കു​മാ​ർ എ​ന്ന് വി​ളി​ക്കു​ന്ന ശ്രീ​കു​മാ​ർ (36), ശാ​സ്താം​കോ​ട്ട പെ​രു​വേ​ലി​ക്ക​ര രാ​ധാ​ല​യം വീ​ട്ടി​ൽ ജ​യ​രാ​ജ് (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​യം​കു​ളം മ​ണി​മ​ന്ദി​ര​ത്തി​ൽ രാ​ജേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി​യു​ടെ മാ​ല​യാ​ണ് പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ആ​റി​ന് കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ബൈ​ക്കി​ൽ എ​ത്തി അ​പ​ഹ​രി​ച്ച​ത്.
അ​നി​യ​ന്‍റെ സൈ​ക്കി​ളി​ന് പി​റ​കി​ൽ യു​വ​തി സ​ഞ്ച​രി​ച്ച് വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ ക​ല​വൂ​രി​ൽ നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് ഇ​രു​വ​രും മാ​ല പൊ​ട്ടി​ക്ക​ൽ ന​ട​ത്തി​യ​ത്. കാ​യം​കു​ളം കൂ​ടാ​തെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നു ഇ​വ​ർ മാ​ല പൊ​ട്ടി​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
ചി​ല്ല് ശ്രീ​കു​മാ​റി​നെ ആ​ല​പ്പു​ഴ കോ​മ​ള​പു​ര​ത്ത് നി​ന്നു ജ​യ​രാ​ജി​നെ പ​ത്ത​നാ​പു​രം പു​തു​വ​ൽ ഭാ​ഗ​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ചി​ല്ല് ശ്രീ​കു​മാ​റി​നെ മ​ൽ​പി​ടി​ത്ത​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.
മോ​ഷ​ണ ബൈ​ക്കി​ന്‍റ ന​മ്പ​ർ ഇ​ട​യ്ക്കി​ടെ മാ​റ്റി​യാ​ണ് പ്ര​തി​ക​ൾ കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട​ത്. കാ​യം​കു​ള​ത്ത് കൊ​ച്ചി നൗ​ഷാ​ദി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​താ​ണ് ഇ​രു​വ​രും.
ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ്ദേ​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, സു​ധി​ലാ​ൽ, എ​സ്ഐ ഉ​ദ​യ​കു​മാ​ർ പോ​ലീ​സു​കാ​രാ​യ ദീ​പ​ക്, രാ​ജേ​ന്ദ്ര​ൻ, ഷാ​ജ​ഹാ​ൻ, നി​ഷാ​ദ്, അ​രു​ൺ, ഗി​രീ​ഷ്, ഇ​യാ​സ്, മ​ണി​ക്കു​ട്ട​ൻ, സോ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.