അ​ഞ്ച​രല​ക്ഷ​ത്തി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, May 17, 2022 11:18 PM IST
ഹ​രി​പ്പാ​ട്: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ച​ര ല​ക്ഷം രൂ​പ​യു​ടെ മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കാ​യം​കു​ളം കീ​രി​ക്കാ​ട് ക​ണ്ണ​മ്പ​ള്ളി തു​ളി​യ​ന​യ്യ​ത്തു വീ​ട്ടി​ൽ സ​ക്കീ​ർ (26) കാ​യം​കു​ളം ദേ​ശ​ത്തി​ന​കം പ​ന്ത​പ്ലാ​വി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ മു​നീ​ർ (25)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച 90 ഗ്രാം ​എം ഡി ​എം എ ​യും 10 എ​ൽ​എ​സ്ഡി സ്റ്റാ​മ്പും ഇ​വ​രി​ൽ നി​ന്നു പി​ടി​കൂ​ടി.
പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ രാ​മ​പു​രം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1 മ​ണി​യോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഒ​രു ഗ്രാം ​എം ഡി ​എം എ 1500 ​രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ഇ​വ​ർ 5000 രൂ​പ​യ്ക്ക് ആ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. എ​ൽ എ​സ് ഡി ​ഒ​രെ​ണ്ണം 2000 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന​ത് അ​തി​ൽ നാ​ലി​ലൊ​രു​ഭാ​ഗം 2500 രൂ​പ​യ്ക്ക് വി​ല്പ​ന ന​ട​ത്തും.
പ്ര​തി​ക​ൾ ര​ണ്ടു​പേ​രും ജി​ല്ല​യി​ലെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ടി​പി​ടി, മോ​ഷ​ണം പി​ടി​ച്ചു​പ​റി, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്.
ക​രീ​ല​ക്കു​ള​ങ്ങ​ര സി​ഐ സു​ധി​ലാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജീ​വ​ൻ, പ്ര​ദീ​പ്, വി​നീ​ഷ്, അ​രു​ൺ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്കോ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഇ​ല്യാ​സ് എ​എ​സ്ഐ മാ​രാ​യ സ​ന്തോ​ഷ്, ജാ​ക്സ​ൺ, ഉ​ല്ലാ​സ്, ഹ​രി​കൃ​ഷ്ണ​ൻ, ഷാ​ഫി, എ​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.