കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, May 17, 2022 11:18 PM IST
ചേ​ർ​ത്ത​ല: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ചേ​ർ​ത്ത​ല അ​ന്ധ​കാ​ര​ന​ഴി ല​ക്ഷം വീ​ട് പ്ര​സാ​ദ​ന്‍റെ മ​ക​ൻ വി​ഷ്ണു പ്ര​സാ​ദ് (26) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ലി​ന് വ​ട​ക്ക് വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. വി​ഷ്ണു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ർ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. മ​രി​ച്ച വി​ഷ്ണു പൂ​ങ്കു​ടി മോ​ട്ടോ​ഴ്സ് ജീ​വ​ന​ക്കാ​ര​നാ​ണ്. ബി​ബി​ത​യാ​ണ് ഭാ​ര്യ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച

പ്രി​ന്‍റേ​ഴ്സ് അ​സോ​.
ധ​ർ​ണ നാ​ളെ

ആ​ല​പ്പു​ഴ: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നാ​ളെ ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. ക​ട​ലാ​സി​ന്‍റെ​യും അ​ച്ച​ടി സാ​മ​ഗ്രി​ക​ളു​ടെ​യും വി​ല​ക്ക​യ​റ്റ​ത്തി​ലും ജി​എ​സ്ടി നി​ര​ക്കു വ​ർ​ധ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. പ്ര​സു​ക​ൾ അ​ട​ച്ചി​ട്ട് ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ൻ​പ​തി​ന് ന​ഗ​ര​ച​ത്വ​ര​ത്തി​ൽ​നി​ന്ന് ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ലേ​ക്ക് ബൈ​ക്ക് റാ​ലി​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ട​ലാ​സു​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ക, ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​ക്കു​ക, ക​ട​ലാ​സ് ഇ​റ​ക്കു​മ​തി കൂ​ട്ടാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക, ഈ ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ജി​എ​സ്ടി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.