സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​മി​നാ​ർ പ​ര​മ്പ​ര​യ്ക്കു തു​ട​ക്കം
Tuesday, May 17, 2022 11:13 PM IST
അ​മ്പ​ല​പ്പു​ഴ: സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ല​പ്പു​ഴ ലീ​ജി​യ​ൻ പ്ര​തി​മാ​സ സെ​മി​നാ​ർ പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി. സം​രം​ഭ​ക​ത്വ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​രം​ഭ​ക​ർ​ക്കും സം​രം​ഭ രം​ഗ​ത്തേ​ക്ക് വ​രു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന​വും ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സീ​നി​യ​ർ ചേ​മ്പ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​തി​മാ​സ സം​രം​ഭ​ക​ത്വ സെ​മി​നാ​ർ പ​ര​മ്പ​ര​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
"യം​ഗ് എ​ന്‍റ​ർ​പ്രെ​ണ​ർ സ്കൂ​ളിം​ഗ്' എ​ന്ന പേ​രി​ൽ തു​ട​ങ്ങി​യ സെ​മി​നാ​ർ-​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല സെ​മി​നാ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ചേം​ബ​ർ ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​സ് മാ​ത്യു, വി.​ബി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മാ​ത്യു തോ​മ​സ്, പി. ​അ​ശോ​ക​ൻ, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, ജോ​യി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.