കൃ​ഷി​യോ​ടു​ള്ള ആ​വേ​ശം കു​റ​ഞ്ഞെ​ന്ന് വ്യാ​പാ​രി​ക​ൾ
Monday, May 16, 2022 10:58 PM IST
തു​റ​വൂ​ർ: കൊ​റോ​ണ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞ​തോ​ടെ ജ​ന​ങ്ങ​ളു​ടെ കൃ​ഷി താ​ത്പ​ര്യ​ത്തി​ലും മ​ന്ദ​ത. കൊ​റോ​ണ സ​മ​യ​ത്ത് വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങാ​തെ ഒ​തു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന ഭൂ​രി​ഭാ​ഗം​ ജ​ന​ങ്ങ​ളും സ​മ​യം ചെ​ല​വ​ഴി​ച്ച​ത് കൃ​ഷി​യി​ലാ​യി​രു​ന്നു. പൂ​ച്ചെ​ടി​ക​ളോ​ടും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളോ​ടും താ​ത്പ​ര്യ​മു​ള്ള​വ​ർ പ​രി​മി​തി​ക്കു​ള്ളി​ൽനി​ന്ന് അ​ത്ത​രം ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി. പ​ച്ച​ക്ക​റി​ക​ളും വി​വി​ധ​യി​നം​ വാ​ഴ​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ന്നാ​യി കൃ​ഷി ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ൽ തു​റ​ന്നി​രു​ന്ന ക​ട​ക​ളി​ൽ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട ക​ച്ച​വ​ടം കി​ട്ടി​യി​രു​ന്ന​ത് വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി വി​ല്‌​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത, ആ​ധു​നി​ക രീ​തി​ക​ക​ളി​ലു​ള്ള പ​ല​ത​രം കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും വി​റ്റുപോ​ന്നി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നാ​കെ കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ സ​മ​യ​മാ​യി​രു​ന്നു കൊ​റോ​ണ കാ​ലം. കൊ​റോ​ണ ശ​മി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​ണ്. ഇ​തോ​ടെ കൃ​ഷി​യോ​ടു​ള്ള ആ​വേ​ശ​വും കു​റ​ഞ്ഞെ​ന്നാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ കു​ടും​ബ​കൃ​ഷി​യി​ട​ങ്ങ​ളെ വീ​ണ്ടും ഉ​ണ​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.