രാ​ജേ​ഷി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​ൻ ധ​ന​സ​മാ​ഹ​ര​ണം
Monday, May 16, 2022 10:58 PM IST
മാ​ന്നാ​ർ: രാ​ജേ​ഷി​ന് ജീ​വി​തം തി​രി​കെ പി​ടി​ക്ക​ണ​മെ​ങ്കി​ൽ സു​മ​ന​സു​ക​ൾ സ​ഹാ​യി​ക്ക​ണം. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി സ്റ്റോർ ജം​ഗ്ഷ​നു സ​മീ​പം മ​ണ്ണാ​ർ തു​ണ്ട​ത്തി​ൽ​വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ-​രാ​ജ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷ് (കു​ട്ട​ൻ-45) ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ഡ​യാ​ലി​സി​സി​നു​ശേ​ഷ​മു​ണ്ടാ​യ പ​ക്ഷാ​ഘാ​ത​ത്തെത്തുട​ർ​ന്ന് ത​ല​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടിവ​ന്നി​രി​ക്കു​ക​യാ​ണ്. പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലാ​ണ് രാ​ജേ​ഷി​പ്പോ​ൾ.
ആ​ശു​പ​ത്രി​യി​ൽനി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യ​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും. രോ​ഗി​യാ​യ ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലെ ഏ​കാ​ശ്ര​യ​മാ​ണ് രാ​ജേ​ഷ്. രാ​ജേ​ഷി​നാ​യി വാ​ർ​ഡ് മെ​ംബർ ശാ​ന്തി​നി ബാ​ല​കൃ​ഷ്ണ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എം.​പി.​ സു​രേ​ഷ്കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബാ​ല​സു​ന്ദ​ര​പ്പ​ണി​ക്ക​ർ, മു​ൻ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശു​ഭ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ, മു​ഹ​മ്മ​ദ് അ​ജി​ത് എ​ന്നി​വ​ർ വൈ​സ്ചെ​യ​ർ​മാ​ന്മാ​രാ​യും രൂ​പീ​ക​രി​ച്ച രാ​ജേ​ഷ് സ​ഹാ​യ​നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്. ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ മാ​ന്നാ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ്രീ​ലേ​ഖാ രാ​ജേ​ഷ്, 553502010003096, യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മാ​ന്നാ​ർ ബ്രാ​ഞ്ച്, ഐ​എ​ഫ്എ​സ്‌​സി UBIN0555355. ഗൂ​ഗി​ൾ​പേ: 7510378067.