ടി​പ്പ​റിടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, January 28, 2022 10:47 PM IST
ചാ​രും​മൂ​ട്: ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ൽന​ട​ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ണ്ണ​നാ​കു​ഴി മം​ഗ​ല​ത്ത് പ​ടീ​റ്റ​തി​ൽ രാ​മ​ച​ന്ദ്ര​ൻപി​ള്ള (74) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​കെ.​പി. റോ​ഡി​ൽ ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നു കി​ഴ​ക്ക് എ​സ്ബി​ഐ​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു ടി​പ്പ​ർ ലോ​റി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നൂ​റ​നാ​ട് പോ​ലീ​സ് ലോ​റി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. രാ​മ​ച​ന്ദ്ര​ൻപി​ള്ള​യു​ടെ ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ, മ​ക്ക​ൾ: ബി​ജു, സ​ന്തോ​ഷ്, ലേ​ഖ, പ​രേ​ത​നാ​യ വേ​ണു. മ​രു​മ​ക്ക​ൾ: കു​മാ​രി. ബി​നു, ശോ​ഭ, രാ​ധാ​കൃ​ഷ്ണ​ൻ.