നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍​ക്കു വി​പ​ണി ഒ​രു​ക്കി സി​ല്‍​ക്ക്
Friday, January 28, 2022 10:47 PM IST
മു​ഹ​മ്മ: നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വി​പ​ണി ഒ​രു​ക്കി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സി​ല്‍​ക്ക്. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ സി​ല്‍​ക്കി​ന്‍റെ ഭൂ​മി​യി​ല്‍ നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളു​ടെ വി​പ​ണ​ന കേ​ന്ദ്രം തു​റ​ന്നാ​ണ് ക​ര്‍​ഷ​ക സ്‌​നേ​ഹ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

സി​ല്‍​ക്കി​ന്‍റെ 15 ഏ​ക്ക​റി​ൽ കെ.​കെ. ​കു​മാ​ര​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി ഫാം ​ടൂ​റി​സം പ​ദ്ധ​തി ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടെ വി​ള​യു​ന്ന പ​ച്ച​ക്ക​റി​ക​ള്‍​ക്കൊ​പ്പം ക​ര​പ്പു​റ​ത്തെ നാ​ട​ന്‍ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കാ​നു​മാ​ണ് സി​ല്‍​ക്ക് വി​പ​ണ​ന കേ​ന്ദ്രം തു​റ​ന്ന​ത്. പ്ര​മു​ഖ ക​ർ​ഷ​ക​ൻ കെ.​പി.​ശു​ഭ​കേ​ശ​ൻ ന​ട​ത്തു​ന്ന വി​പ​ണ​ന കേ​ന്ദം എ.​എം. ആ​രീ​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് ചെ​യ​ര്‍​മാ​ന്‍ എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ എം. ​സ​ന്തോ​ഷ് കു​മാ​ര്‍, സി​ല്‍​ക്ക് എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി ഉ​മാ​ശ​ങ്ക​ര്‍, ജി. ​ഉ​ദ​യ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.