കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ
Friday, January 28, 2022 10:33 PM IST
ആ​ല​പ്പു​ഴ: കാ​പ്പ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​രാ​രി​ക്കു​ളം സൗ​ത്ത് പ​ഞ്ചാ​യ​ത്ത് 13-ാംവാ​ർ​ഡി​ൽ പാ​തി​ര​പ്പ​ള്ളി മ​ണി​മം​ഗ​ലം വീ​ട്ടി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ജോ​സ് ആ​ന്‍റ​ണി (കാ​ല​ൻ ജോ​സ് -30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി ഒ​ന്പ​ത് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. ഗു​ണ്ടാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു.