ടെ​ലി-​കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​ര്‍
Friday, January 28, 2022 10:32 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ​യും കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ടെ​ലി കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ർ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ജോ​ജി ജോ​സ​ഫ്, സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജോ​ര്‍​ജി അ​ല​ക്സ് ഉ​മ്മ​ന്‍, റി​നി തോ​മ​സ്, കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ബ് ല​ഫ്. പോ​ള്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാദി​വ​സ​വും വൈ​കു​ന്നേ​രം ആറുമു​ത​ല്‍ പത്തുവ​രെ കൗ​ണ്‍​സി​ലേ​ഴ്സി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​ണ്. കൗ​ണ്‍​സലിം​ഗി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍: 8157989449.