ഓർമിക്കാൻ
Friday, January 28, 2022 10:29 PM IST
ക​ളി​മ​ൺ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​യ്പ ലഭിക്കും
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ക​ളി​മ​ൺ​പാ​ത്ര നി​ർ​മാ​ണ വി​പ​ണ​ന വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ നി​ല​വി​ലെ സം​രം​ഭ​ങ്ങ​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നും നൂ​ത​ന സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും വാ​യ്പ ന​ൽ​കു​ന്നു. ക​ളി​മ​ൺ ഉ​ത്പ​ന്ന നി​ർ​മാ​ണം കു​ല​ത്തൊ​ഴി​ലാ​ക്കി​യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് വാ​യ്പാ തു​ക. പ​ലി​ശ നി​ര​ക്ക് ആ​റു ശ​ത​മാ​നം. അ​പേ​ക്ഷാ ഫോ​റം www.kerala pottery.org ല്‍​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് രേ​ഖ​ക​ൾ സ​ഹി​തം ഫെ​ബ്രു​വ​രി 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കേ​ര​ള സം​സ്ഥാ​ന ക​ളി​മ​ൺ​പാ​ത്ര നി​ർ​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ർ​പറേ​ഷ​ൻ, അ​യ്യ​ങ്കാ​ളി ഭ​വ​ൻ, ര​ണ്ടാം നി​ല, ക​ന​ക ന​ഗ​ർ, ക​വ​ടി​യാ​ർ പി.​ഒ, തി​രു​വ​ന​ന്ത​പു​രം- 695003 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖേ​ന​യോ, നേ​രി​ട്ടോ ന​ൽ​ക​ണം. ഫോ​ൺ: 0471 2727010, 9497690651, 9946069136.
ഇ-ടെ​ൻ​ഡ​ർ
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൈ​ഡ് വീ​ൽ സ്‌​കൂ​ട്ട​ര്‍ ന​ല്‍​കു​ന്ന​തി​ന് ഇ- ​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.eten ders.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ൺ: 0477- 2251728.
ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു
ആ​ല​പ്പു​ഴ: ഭ​ര​ണി​ക്കാ​വ് ഐ​സി​ഡി​എ​സ് ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള 173 അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് ക​ണ്ടി​ജ​ൻ​സി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ​ക്ക് ഫെ​ബ്രു​വ​രി ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാം. ഫോ​ൺ: 0479 2382583.
ആ​ല​പ്പു​ഴ: തൈ​ക്കാ​ട്ടു​ശേ​രി ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ടി​ല്‍ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 120 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ക​ണ്ടി​ജ​ൻ​സി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ സ്വീ​ക​രി​ക്കും. ഫോ​ൺ- 0478- 2523206.
മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽനി​ന്നു 2019 ഡി​സം​ബ​ർ 31ന് ​മു​ന്പു മു​ത​ല്‍ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രും മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​തു​മൂ​ലം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​വ​രും മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നുമു​ത​ൽ 20 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​ത്.