കോ​വി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സും കാ​റും കു​ട്ടി​യി​ടി​ച്ചു
Thursday, January 27, 2022 10:53 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​യു​മാ​യി ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ 108 ആം​ബു​ല​ൻ​സി​ൽ എ​തിരേ വ​ന്ന കാ​റി​ടി​ച്ച് കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ചേ​ർ​ത്ത​ല അ​രീ​പ​റ​മ്പ് സ്വ​ദേ​ശി അ​ക്ഷ​യ് (25), ന​ഴ്സ് കോ​ട്ട​യം സ്വ​ദേ​ശി ഗ​ണേ​ഷ് (32), ര​ണ്ടു കോ​വി​ഡ് രോ​ഗി​ക​ൾ, കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം ക​ടു​ത്തു​രുത്തി സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗ​ണേ​ഷി​നെ​യും കാ​ർ​യാ​ത്ര​ക്കാ​ര​നെ​യും എ​റ​ണ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പാ​തി​ര​പ്പ​ള്ളി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ചേ​ർ​ത്ത​ല​യി​ൽനി​ന്ന് ര​ണ്ടു കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ എ​തി​രേ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ദ്യം സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്കു ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഗ​ണേ​ഷി​നെ​യും കാ​ർ​യാ​ത്ര​ക്കാ​ര​നെ​യും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും മ​ണ്ണ​ഞ്ചേ​രി പോ​ലീ​സും ചേ​ർ​ന്നാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എ.​ആ​ർ. രാ​ജേ​ഷ്, വി.​എ. വി​ജ​യ്, ആ​ർ. രാ​ജേ​ഷ്, എ​സ്. ക​ണ്ണ​ൻ, ഷൈ​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.