കീ​ട നി​രീ​ക്ഷ​ണകേ​ന്ദ്ര​ത്തി​ലെ പി​രി​ച്ചു​വി​ട​ൽ: നി​വേ​ദ​ന​വു​മാ​യി ക​ർ​ഷ​ക​ർ
Wednesday, January 19, 2022 10:36 PM IST
മ​ങ്കൊ​മ്പ്: കേ​ര​ള സെ​ന്‍റ​ർ ഫോ​ർ പെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റി​ൽനി​ന്നു12 വർഷമായി സേ​വ​നം ചെ​യ്യു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ കൃ​ഷിമ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. വി​വി​ധ പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ സം​ഘം മ​ന്ത്രി പി. ​പ്ര​സാ​ദി​നെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചു. നി​വേ​ദ​ന​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ ദീ​പി​ക​യി​ൽ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും മ​ന്ത്രി​ക്കു കൈ​മാ​റി​യ​താ​യി സം​ഘം അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പു മ​ന്ത്രി​യി​ൽനി​ന്നു ല​ഭി​ച്ച​താ​യും നി​വേ​ദ​ക സം​ഘം പ​റ​ഞ്ഞു. ടി.​ജെ. ആ​ഞ്ച​ലോ​സ്, ക​മ​ലാ​ദേ​വി എ​ന്നീ നേ​താ​ക്ക​ളും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. തോ​മ​സ് മു​ട്ടാ​ർ, വി.​ ജോ​ൺ, പ​യ​സ് ഇ​ട​യാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.