രാ​ത്രി‌​യാ​യാ​ൽ 108 ആം​ബു​ല​ന്‍​സി​ല്ല; തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് ജീ​വ​ന​ക്കാ​ര്‍
Wednesday, January 19, 2022 10:36 PM IST
എ​ട​ത്വ: ജി​ല്ല​യി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 108 ആം​ബു​ല​ന്‍​സ് രാ​ത്രി സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കി. 18 ഓ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ലി​ല്ലാ​താ​യി. ക​ഴി​ഞ്ഞ 14ന് ​സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ 108 ആം​ബു​ല​ന്‍​സ് സേ​വ​നം പ​ക​ല്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കി.

രാ​വി​ലെ എ​ട്ടുമു​ത​ല്‍ വൈ​കി​ട്ട് ഏ​ഴുവ​രെ മാ​ത്ര​മാ​ണ് 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം. ജി​ല്ല​യി​ല്‍ 19 ആം​ബു​ല​ന്‍​സാ​ണ് 24 മ​ണി​ക്കൂ​റും സേ​വ​ന സ​ന്ന​ദ്ധ​രാ​യി ഓ​ടി​ക്കൊണ്ടി​രു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഓ​ടു​ന്ന ആം​ബു​ല​ന്‍​സ് ഒ​ഴി​കെ ഒ​ന്പ​ത് ആം​ബു​ല​ന്‍​സു​ക​ൾ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്നാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​ആം​ബു​ല​ന്‍​സി​ന്‍റെ സ​മ​യ​മാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്.

എ​ട​ത്വ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രാ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ങ്കി​ല്‍ ഹ​രി​പ്പാ​ട്, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള ആം​ബു​ല​ന്‍​സ് എ​ത്ത​ണം. സ​ര്‍​ക്കാ​രി​ന്‍റെ ഈ ​ന​യം പ്ര​തി​ക്ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ലും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ ആം​ബു​ല​ന്‍​സ് സേ​വ​നം പ​ക​ല്‍ മാ​ത്ര​മാ​യി ചു​രു​ക്കി​യ​തോ​ടെ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ലാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.