ഓ​പ്പ​റേ​ഷ​ൻ കാ​വ​ൽ: കാ​യം​കു​ള​ത്ത് ഒ​ൻപതം​ഗ ഗു​ണ്ടാസം​ഘം അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 10:36 PM IST
കാ​യം​കു​ളം: കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഗു​ണ്ടാ-​ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​ന്നി​രു​ന്ന ഒ​മ്പ​തം​ഗ സം​ഘ​ത്തെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ ഇ​ല്ല​ത്ത് പു​ത്ത​ൻവീ​ട്ടി​ൽ (ജി​ജീ​സ് വി​ല്ല) ത​ക്കാ​ളി ആ​ഷി​ഖ് (ആ​ഷി​ഖ് -27) , പ​ത്തി​യൂ​ർ എ​രു​വ ചെ​റു​കാ​വി​ൽ കി​ഴ​ക്ക​തി​ൽ വി​ഠോ​ബ ഫൈ​സ​ൽ (27), കാ​യം​കു​ളം ചേ​രാ​വ​ള്ളി ഓ​ണ​മ്പ​ള്ളി​ൽ സ​മീ​ർ (30), ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ ഇ​ട​യി​ലെ വീ​ട്ടി​ൽ ഹാ​ഷി​ർ (32), നൂ​റ​നാ​ട് പാ​ല​മേ​ൽ കു​റ്റി​പ്പറ​മ്പി​ൽ ഹാ​ഷിം (32), ആ​ല​പ്പു​ഴ കോ​മ​ള​പു​രം ബ​ർ​ണാ​ഡ് ജം​ഗ്ഷ​ൻ എ​ട്ടുക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ മാ​ട്ടക്കണ്ണ​ൻ (ക​ണ്ണ​ൻ -30), മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം ചാ​ക്കൂ​ർ ഉ​മേ​ഷ് (30), ഓ​ച്ചി​റ മേ​മ​ന ല​ക്ഷ്മി ഭ​വ​നം വീ​ട്ടി​ൽ കു​ക്കു (മ​നു -28), കാ​യം​കു​ളം ഷ​ഹീ​ദാ​ർ പ​ള്ളി​ക്കു സ​മീ​പം വ​രി​ക്ക​പ്പ​ള്ളി​ൽ ഷാ​ൻ (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​പ്പു​ഴ, കാ​യം​കു​ളം, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധിക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഗു​ണ്ടാസം​ഘം കാ​യം​കു​ളം ഭാ​ഗ​ത്ത് ഗു​ണ്ടാ-ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​പ്പാ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ വി​ഠോ​ബ ഫൈ​സ​ലും ത​ക്കാ​ളി ആ​ഷി​ഖും ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച് സം​ഘ​ത്തി​നൊ​പ്പം കൂ​ടി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സം​ഘം ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി പൊ​ളി​ക്കാ​നാ​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് അ​റി​യി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി, സിഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐമാ​രാ​യ ഉ​ദ​യ​കു​മാ​ർ, ശ്രീ​കു​മാ​ർ, വി​നോ​ദ്, പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​രാ​യ വി​ഷ്ണു, ദീ​പ​ക്, ഷാ​ജ​ഹാ​ൻ, ഫി​റോ​സ്, സ​ബീ​ഷ്, രാ​ജേ​ന്ദ്ര​ൻ, ബി​ജു​രാ​ജ്, പ്ര​ദീ​പ്, സ​ബീ​ഷ്, റു​ക്സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ൻ കാ​വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ്ടാ-​ക്വ​ട്ടേ​ഷ​ൻ ടീ​മു​ക​ൾ​ക്കെ​തി​രേ തു​ട​ർ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.