കു​ടും​ബശ്രീ ​തെ​ര​ഞ്ഞെ​ടു​പ്പ്: സി​പി​എ​മ്മി​ൽ വ​ടം​വ​ലി
Wednesday, January 19, 2022 10:34 PM IST
അ​മ്പ​ല​പ്പു​ഴ: കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ൽ വ​ടം​വ​ലി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച് ജ​യി​ക്കാ​ൻ നേ​താ​വി​ന്‍റെ ശ്ര​മം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​രി​സാ​ണ് രാ​ജി​ക്ക​ത്ത് പാ​ർ​ട്ടി​ക്ക് കൈ​മാ​റി​യ​ത്.​ നി​ല​വി​ലെ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണെ വീ​ണ്ടും ചെ​യ​ർ​പേ​ഴ്സ​ണാ​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രു​ന്നു.​

എ​ന്നാ​ൽ, ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ വീ​ണ്ടും സിഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ല​പാ​ട് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​യ്ക്കാ​ൻ ഹാ​രി​സ് ത​യാ​റാ​യി​ട്ടി​ല്ല. പാ​ർ​ട്ടി​ക്കു ന​ൽ​കി​യ രാ​ജി​ക്ക​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​മി​ല്ല.

അ​നി​ൽ പ​ന​ച്ചൂ​രാ​ൻ അ​നു​സ്മ​ര​ണം

ആ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​വി അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക സ്മ​ര​ണാ​ഞ്ജ​ലി​യും കാ​വ്യ​സം​ഗ​മ​വും ന​ട​ത്തി. സം​സ്കാ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ, ഡോ.​ പ​ഴ​കു​ളം സു​ഭാ​ഷ്, ഡോ.​ മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ ഇ​റ​വ​ങ്ക​ര, ഡോ. ​എ.​കെ. അ​പ്പു​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.