കു​ടും​ബ​ശ്രീ​യി​ലും രാ​ഷ്‌ട്രീയ അ​തി​പ്ര​സ​രം: നേ​തൃ​ത്വ​ത്തി​ലെ​ത്താ​ൻ വ​നി​ത​ക​ളു​ടെ ഇ​ടി
Wednesday, January 19, 2022 10:34 PM IST
മാ​ന്നാ​ർ: കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളാ​കാ​ൻ സ്ത്രീ​ക​ൾ മു​ന്നോ​ട്ടു വ​രാ​ത്ത കാ​ലം ക​ഴി​ഞ്ഞു. ഭാ​ര​വാ​ഹി​ത്വ​ത്തി​നുവേ​ണ്ടി പ​ല​യി​ട​ങ്ങ​ളി​ലും ചേ​രി​തി​രി​ഞ്ഞ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽത​ന്നെ എ​ഡി​എ​സ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞു. കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ൾ നി​ര​വ​ധി പ​രാ​തി​ക​ൾ ജി​ല്ലാ മി​ഷ​നു ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ക്കെ ഒ​രുഭാ​ഗ​ത്തു ന​ട​ക്കു​മ്പോ​ഴും സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ന്നുവ​രു​ക​യാ​ണ്. ​സ്ത്രീശക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ച് സ്വ​ത​ന്ത്ര​മാ​യി അ​ത​ത് ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ​ക​ൾ​ക്കു മേ​ൽ ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ​ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​ക​യാ​ണ്.

എ​ങ്ങ​നെ​യും കു​ടും​ബ​ശ്രീക​ൾ വ​ഴി സി​ഡി​എ​സ് പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ മാ​തൃ​ക​യി​ൽ സ്ത്രീ ​കൂ​ട്ടാ​യ്മ​യു​ണ്ട്. എ​ന്നാ​ൽ ഇ​ത് വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. രൂ​പീ​ക​രി​ച്ച പ​ല​യി​ട​ങ്ങ​ളി​ലും പി​ന്നീ​ട് പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. എ​ന്നാ​ൽ, സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സ​ഹാ​യ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ്. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ പി​ടി​ക്കാ​ൻ രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

കു​ടും​ബ​ശ്രീ​യി​ലൂ​ടെ എ​ത്തി​യ​വ​ർ പി​ന്നീ​ട് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​യ​തി​നാ​ൽ ഇ​തു​കൂ​ടി മു​ന്നി​ൽ​ക​ണ്ടാ​ണ് ഇ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്താ​ൻ വ​നി​ത​ക​ളും ശ്ര​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ക്കു​ന്ന രാ​ഷ്ടീ​യപാ​ർ​ട്ടി​ക​ളു​ടെ സ്വാ​ധീ​ന​വും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കാ​റു​ണ്ട്. ഒ​രു പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വീ​റും വാ​ശി​യു​മാ​ണ് മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​ത്.