മു​ഞ്ഞ​ബാ​ധ: മു​ന്ന​റി​യി​പ്പു​മാ​യി കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം
Wednesday, January 19, 2022 10:32 PM IST
മ​ങ്കൊ​മ്പ്: പു​ഞ്ച​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മു​ഞ്ഞ​ബാ​ധ​യ്‌​ക്കെ​തി​രേ ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ങ്കൊ​മ്പ് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൃ​ഷി​ക്കാ​യി വി​ത​ച്ച് 25 മു​ത​ൽ 85 ദി​വ​സം വ​രെ പ്രാ​യ​മാ​യ കാ​യ​ൽ നി​ല​ങ്ങ​ളി​ലും ത​ക​ഴി, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, ആ​ല​പ്പു​ഴ, മ​ണ്ണ​ഞ്ചേ​രി, കൈ​ന​ക​രി, ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മു​ഞ്ഞ​യു​ടെ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

സാ​ങ്കേ​തി​ക നി​ർ​ദേശ​ങ്ങ​ൾ പ്ര​കാ​ര​മ​ല്ലാ​തെ ഒ​രു കീ​ട​ത്തി​നെ​തി​രേ​യും രാ​സ​കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗി​ക്ക​രു​ത്. നി​ല​വി​ൽ രാ​സ​കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന്‍റെ സാ​ഹ​ച​ര്യം എ​വി​ടെ​യു​മി​ല്ല. മ​ണ്ണി​ന്‍റെ ഉ​യ​ർ​ന്ന അ​മ്ല​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ൽ പ്ര​യോ​ഗി​ക്കു​ന്ന ഏ​തൊ​രു കീ​ട​നാ​ശി​നി​യും പി​ന്നീ​ട് മു​ഞ്ഞ​യു​ടെ വം​ശ​വ​ർ​ധ​ന​വി​നു ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നും കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 7559908639 എ​ന്ന ന​മ്പ​രി​ൽ കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.