കേ​ള​മം​ഗ​ലം-കൊ​ല്ലം​പ​റ​മ്പ് പാ​ലം ഏ​തുനി​മി​ഷ​വും താ​ഴെ വീ​ഴാം
Monday, January 17, 2022 10:54 PM IST
എ​ട​ത്വ: പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള കേ​ള​മം​ഗ​ലം കൊ​ല്ലം​പ​റ​മ്പ് പാ​ലം അ​പ​ക​ടഭീ​തി​യി​ൽ. അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞുനോ​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് കേ​ള​മം​ഗ​ലം- കൊ​ല്ലം​പ​റ​മ്പ് പാ​ലം.

ത​ക​ഴി പ​ഞ്ചാ​യ​ത്തും ഗു​ണ​ഭോ​ക്താ​ക്ക​ളും സം​യു​ക്ത​മാ​യി പ​ണം മു​ട​ക്കി നി​ര്‍​മി​ച്ച പാ​ല​ത്തി​ന് അ​പ്രോ​ച്ചി​ല്ലാ​ത്ത​തി​നാ​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും മറ്റും മ​റു​ക​ര ക​ട​ക്കാ​ന്‍ പാ​ടു​പെ​ടു​ക​യാ​ണ്. ത​ക​ഴി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് യു. ​പ്ര​തി​ഭ​യു​ടെ കാ​ല​ത്ത് ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കാ​ന്‍ 50,000 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പാ​ല​ത്തി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് വാ​ര്‍​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് തീ​ര്‍​ന്നു.

പി​ന്നീ​ട് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പി​രി​ച്ചെ​ടു​ത്ത തു​ക ഉ​പ​യോ​ഗി​ച്ച് തെ​ങ്ങും ത​ടി​യു​ടെ കാ​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും, ഇ​രു​മ്പ് കേ​ഡ​റു​ക​ള്‍ ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്തു. കേ​ഡ​റി​നു മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മ​റു​ക​ര താ​ണ്ടി​യി​രു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം താ​ത്കാ​ലി​ക​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും അ​പ്രോ​ച്ച് നി​ര്‍​മി​ക്കാ​നു​ള്ള തു​ക ല​ഭി​ച്ചി​രു​ന്നി​ല്ല. പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട​തോ​ടെ ഇ​രു​മ്പ് കേ​ഡ​റു​ക​ള്‍ തു​രു​മ്പെ​ടു​ത്ത് അ​ട​ർ​ന്നു​തു​ട​ങ്ങി. ദ്ര​വി​ച്ചു​പോ​യ തെ​ങ്ങും ത​ടി​യു​ടെ കാ​ലു​ക​ള്‍ മാ​റ്റി പു​തി​യ കാ​ലു​ക​ള്‍ നി​ര​വ​ധി ത​വ​ണ സ്ഥാ​പി​ച്ചി​രു​ന്നു.

കൊ​ല്ലം​പ​റ​മ്പ് പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലെ വെ​ന്ത്യാ​നി​ക്ക​ല്‍ പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. വെ​ന്ത്യാ​നി​ക്ക​ല്‍ പാ​ല​വും നാ​ട്ടു​കാ​ര്‍ പി​രി​വെ​ടു​ത്താ​ണ് നി​ര്‍​മി​ച്ച​ത്.
പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ മ​റു​ക​ര​യി​ല്‍ എ​ത്താ​റി​ല്ല. ഇ​രു​പാ​ല​ങ്ങ​ള്‍ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ ജം​ഗ്ഷ​ന്‍ മു​ത​ല്‍ കൊ​ല്ലം​പ​റ​മ്പ് പാ​ടം വ​രെ​യു​ള്ള റോ​ഡ് പൂ​ര്‍​ണ ത​ക​ര്‍​ച്ച​യി​ല്‍ എ​ത്തി​യ അ​വ​സ്ഥ​യാ​ണ്.

ഇ​രു​പാ​ല​ങ്ങ​ളും റോ​ഡും നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എയ്ക്കു രണ്ടുത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

പാ​ല​വും റോ​ഡും നി​ര്‍​മി​ക്കാ​ന്‍ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ല്‍​എ ഉ​റ​പ്പുന​ല്‍​കി​യെ​ങ്കി​ലും കു​ട്ട​നാ​ട്ടി​ലെ ഗ്രാ​മീ​ണ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച ഫ​ണ്ടി​ലും കേ​ള​മം​ഗ​ലം കൊ​ല്ലം​പ​റ​മ്പ് പാ​ല​വും ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ-​കൊ​ല്ലം​പ​റ​മ്പ് റോ​ഡും ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ല്ല.

അ​ടു​ത്ത മ​ഴ​യ്ക്കു മു​ന്‍​പ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പാ​ല​വും റോ​ഡും നി​ര്‍​മി​ക്കാ​നു​ള്ള തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.