സി.​എം.​ സ്റ്റീ​ഫ​ന്‍ ച​ര​മ വാ​ര്‍​ഷി​കം
Sunday, January 16, 2022 10:34 PM IST
മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന സി.​എം.​ സ്റ്റീ​ഫ​ന്‍റെ 39-ാമ​ത് ച​ര​മവാ​ര്‍​ഷി​ക ദി​നം ആ​ച​രി​ച്ചു. കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എം.​ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കെ.​സി.​ രാ​ജ​ന്‍, ക​ല്ലു​മ​ല ​രാ​ജ​ന്‍, കെ.​ആ​ര്‍.​ മു​ര​ളീ​ധ​ര​ന്‍, അ​നി​ വ​ര്‍​ഗീ​സ്, നൈ​നാ​ന്‍ സി.​ കു​റ്റി​ശേ​രി​ല്‍, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, കെ.​എ​ല്‍.​ മോ​ഹ​ന്‍​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പി.​സി. ബേ​ബി​യെ
ആ​ദ​രി​ച്ചു

മു​ഹ​മ്മ: പാ​ലി​യേ​റ്റീ​വ് കെ​യ​ർ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പി. ​സി. ബേ​ബി​യെ അ​ര​ങ്ങ് സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ആ​ദ​രി​ച്ചു. സി.​കെ.​ ഭാ​സ്കര​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്താ​ണ് സം​സ്ഥാ​ന ശ്ര​ദ്ധ ക​വ​രു​ന്ന രീ​തി​യി​ൽ മു​ഹ​മ്മ​യി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണം ആ​രം​ഭി​ച്ച​ത്. തു​ട​ക്കം മു​ത​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജീ​വ​വാ​യു പോ​ലെ പ്ര​വ​ർ​ത്തി​ച്ച​ത് ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഐ​എപി​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ബി. ഷാ​ജി​കു​മാ​ർ ബേ​ബി​യെ ആ​ദ​രി​ച്ചു.