മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വിശുദ്ധ യോഹന്നാന് മാംദാനയുടെ ഓര്‍മപ്പെരുന്നാളിനു വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട കൊടിയേറ്റി. സഹവികാരി ഫാ. അലന് എസ്. മാത്യു, ഫാ. ഗീവര്‍ഗീസ് പൊന്നോല, ട്രസ്റ്റി ജോര്‍ജുകുട്ടി തയ്യില്‍, സെക്രട്ടറി എം.ജി. വര്‍ഗീസ് മാമ്മൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി. 17 മുതല്‍ 19 വരെ രാവിലെ 6.30നു കുര്‍ബാന, 19-നു രാവിലെ 10ന് ധ്യാനം. 20ന് രാവിലെ ഏഴിന് മൂന്നിന്മേല് കുര്‍ബാന, വൈകിട്ട് 6.30നു ചെട്ടികുളങ്ങര, പത്തിച്ചിറ, മറ്റം, ഈഴക്കടവ് കരകളില്‍നിന്നു റാസ. 21നു രാവിലെ ഏഴിന് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസിന്റെ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന, 9.30നു ഇടവക നിര്‍മിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം, കൊടിയിറക്ക്.
കെ-റെയിൽ വേണ്ട, വ്യവസായം മതിയെന്ന്
ആലപ്പുഴ: കെ- റെയിൽ ഒഴിവാക്കി പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങി ജനങ്ങളുടെ പട്ടിണി മാറ്റണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല. ജില്ലാ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ലിജ ഹരിന്ദ്രൻ അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജേക്കബ് ഏബ്രഹാം, ജോർജ് ജോസഫ്, ജോസ് കോയിപ്പള്ളി, ജോസഫ് കെ. നെല്ലുവേലി, ബിജു ചെറുകാട് തുടങ്ങിയവർ പ്രസംഗിച്ചു.