തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്കു പ​രി​ക്ക്
Friday, January 14, 2022 11:07 PM IST
തു​റ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ സം​ഘ​ർ​ഷം. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 10.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രുസം​ഘം യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കാ​ലി​നു പ​രി​ക്കേ​റ്റ് ചി​കി​ത്സതേ​ടി​യെ​ത്തി​യ വ​ള​മം​ഗ​ലം പൊ​ൻ​വേ​ലി കോ​ള​നി​യി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ അ​ജി​ത്തി​നാ​ണ് (21) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഒ​മ്പ​തോ​ളോം പേ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡും സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. അ​ക്ര​മി​ക​ളെ പി​ടി​ക്കു​ന്ന​തി​നാ​യി ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി കു​ത്തി​യ​തോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു
മു​ന്നി​ൽ പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ലും കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​യി​ലും പ്ര​തി​ഷേ​ധി​ച്ച് 17ന് ​സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ ആ​ഞ്ച​ലോ​സ് അ​റി​യി​ച്ചു.