വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് മൂ​ന്നി​ന്
Monday, November 29, 2021 10:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ര്‍ ഡി​വി​ഷ​നി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗും കാ​ന്‍​ഡി​ഡേ​റ്റ് സെ​റ്റിം​ഗും ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തി​നു തു​റ​വൂ​ര്‍ ടി​ഡി എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കും. എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളും എ​ത്ത​ണ​മെ​ന്നും എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​നി​ധി​ക​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​പ​വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.