മു​റിനി​റ​യെ കൂ​ട്ടു​കാ​ർ, ത്രി​ല്ല​ടി​ച്ച് ഗാ​യ​ത്രി
Monday, November 29, 2021 10:11 PM IST
ആ​ല​പ്പു​ഴ: അ​ല​മാ​ര​ക​ളി​ൽ നി​ന്ന് ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റാ​ൻ ക​ഴി​യു​ന്ന പു​സ്ത​ക​ങ്ങ​ളെ ച​ങ്ങാ​തി​ക​ളാ​യി കി​ട്ടി​യ ത്രി​ല്ലി​ലാ​ണ് ആ​ര്യാ​ട് ഗ​വ. എ​ച്ച്എ​സ്എ​ൽ​പി സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സു​കാ​രി ഗാ​യ​ത്രി. സ്കൂ​ളി​ൽ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു വ​രു​ന്ന കു​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗാ​യ​ത്രി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന വാ​യ​നാ വ​സ​ന്തം ഹോം ​ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലാ​ണ് ഈ ​അ​നു​ഭ​വം. സ്കൂ​ളി​ൽ നി​ന്നു ല​ഭി​ച്ച പ​വി​ഴ​മ​ല്ലി​യി​ലെ ഒ​ന്നാ​മ​ത്തെ ക​ഥ ഹൃ​ദ്യ​മാ​യ ഭാ​വ​ത്തോ​ടെ ഗാ​യ​ത്രി വാ​യി​ച്ച​തും സ​ദ​സി​നു ന​വ്യാ​നു​ഭ​വ​മാ​യി.

ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം അ​തി​ഥി​ക​ളും അ​ധ്യാ​പ​ക​രും പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ല്കി. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ഗോ​പ​കു​മാ​റി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ഹോം ​ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു​മോ​ൻ നിർവഹിച്ചു. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ന​ഷ്ട​പ്പെ​ട്ട വാ​യ​ന​യെ തി​രി​കെ​പ്പി​ടി​ക്കാ​നും അ​തു​വ​ഴി കു​ട്ടി​ക​ളി​ൽ വാ​യ​നാ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പു​ന്ന​മ​ട വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജി. ​ശ്രീ​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​മ​ധു​സൂ​ദ​ന​ൻ, സെ​ലി​ൻ ഫ്രാ​ൻ​സി​സ്, അ​യോ​ണി മേ​രി ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​ഷു​ക്കൂ​ർ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.