യു​ഡിഎ​ഫ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Monday, November 29, 2021 10:11 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ അ​ഴി​മ​തി​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന​ത് കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ലെ​ന്ന് കാ​യം​കു​ളം ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ യുഡിഎ​ഫ് നേ​താ​ക്ക​ൻ​മാ​ർ പ്ര​സ്താ​വി​ച്ചു.
യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ന​വാ​സ് മു​ണ്ട​ക​ത്തി​നെ​തി​രേ പോ​ലീ​സ് എ​ടു​ത്ത ക​ള്ള​ക്കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും , അ​ഴി​മ​തി​ക്കാ​രാ​യ എ​ൽ​ഡി​എ​ഫ് ഭ​ര​ണ നേ​തൃ​ത്വം രാ​ജി​വെ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തി​യ സ​മ​രം നോ​ർ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​സ്. ബാ​ഷ അ​ധ്യക്ഷ​ത വ​ഹി​ച്ചു.