വൈ​ദ്യു​ത​ലൈ​ൻ പൊട്ടിവീ​ണ് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്
Sunday, November 28, 2021 10:43 PM IST
അ​മ്പ​ല​പ്പു​ഴ: വൈ​ദ്യു​ത​ലൈ​ൻ പൊ​ട്ടി​വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് അ​ൻ​വ​ർ മ​ൻ​സി​ലി​ൽ അ​ൻ​വ​റി (47) നാ​ണു പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യപാ​ത​യി​ൽ പു​റ​ക്കാ​ട് ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യപാ​ത​യ്ക്കു കു​റു​കെ​ക്കി​ട​ന്ന വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ൽ മ​ര​ക്ക​മ്പ് വീ​ണ് പൊ​ട്ടി നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു. ലൈ​ൻ ക​മ്പി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ കു​രു​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജ​ന​കീ​യസ​മി​തി പ​രി​ശീ​ല​നം

എ​ട​ത്വ: അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ല്‍ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല ജ​ന​കീ​യസ​മി​തി പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ന്‍​സി ബി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ന്‍ മാ​ത്യു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍, സെ​ക്ര​ട്ട​റി, വി​ഇ​ഒ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.