മ​ലേ​റി​യ വി​മു​ക്ത പ​ഞ്ചാ​യ​ത്ത്
Sunday, November 28, 2021 10:43 PM IST
അ​മ്പ​ല​പ്പു​ഴ: തെ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ലേ​റി​യ വി​മു​ക്ത പ​ഞ്ചാ​യ​ത്താ​കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​എ​ട്ട് വാ​ർ​ഡു​ക​ൾ മ​ലേ​റി​യ വി​മു​ക്ത വാ​ർ​ഡു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ക​രു​മാ​ടി, കോ​മ​ന സ​ബ് സെ​ന്‍റ​റു​ക​ൾ​ക്ക് കീ​ഴി​ലു​ള​ള 5,6,7,8,9,10,11,13 എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് മ​ലേ​റി​യ വി​മു​ക്ത വാ​ർ​ഡു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മ​ലേ​റി​യ പ​ര​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ കൊ​തു​കു നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും ര​ക്തപ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ലേ​റി​യ മൂ​ലം രോ​ഗം, മ​ര​ണം, രോ​ഗ​പ്പ​ക​ർ​ച്ച എ​ന്നി​വ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തു ത​ല പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് 8 വാ​ർ​ഡു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ക​രു​മാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ക​വി​ത പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വീ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ സ​ന്തോ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശോ​ഭാ ബാ​ല​ൻ, നി​ഷാ മ​നോ​ജ്, അ​ജീ​ഷ്, സു​ഷ​മാ രാ​ജീ​വ്, ശ്രീ​ലേ​ഖ, ജ​യ​ല​ളി​ത, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബേ​ബി​ക്കു​ട്ടി എ​ന്നി​വ​ർ പ്രസംഗിച്ചു.