ജ​പ്തി ന​ട​പ്പാ​ക്കാ​തെ ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി
Thursday, October 28, 2021 10:37 PM IST
ചേ​ർ​ത്ത​ല: തീ​ര​ദേ​ശ റെ​യി​ൽ​വേ​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ പേ​രി​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജ​പ്തി​ക്ക് കോ​ട​തി​യി​ൽനി​ന്നും ജീ​വ​ന​ക്കാ​രെ​ത്തി.​ അ​വ​സാ​നനി​മി​ഷം താ​ലൂ​ക്ക് ഓ​ഫീ​സ് അ​ധി​കൃ​ത​ർ കോ​ട​തി​യു​മാ​യി ബ​ന്ധ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​പ്തി ന​ട​പ്പാ​ക്കാ​തെ ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി. ജ​പ്തി​ക്കാ​യി കോ​ട​തി​യി​ൽനി​ന്നും ആ​മീ​ൻ അ​ട​ക്ക​മു​ള്ള​വ​ർ എ​ത്തി​യ​ത് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി. ന​വം​ബ​ർ ഒ​ന്നി​ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് കോ​ട​തി​യി​ൽ മെ​ഗാ അ​ദാ​ല​ത്തു ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ജ​പ്തി ഒ​ഴി​വാ​യ​ത്. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ത​ഹ​സി​ൽ​ദാ​രു​ടെ ഒൗ​ദ്യോ​ഗി​ക ക​ന്പ്യൂ​ട്ട​ർ അ​ട​ക്കം ഉ​പ​ക​ര​ണ​ങ്ങ​ൾ ജ​പ്തി​ചെ​യ്യാ​നാ​ണ് ചേ​ർ​ത്ത​ല കോ​ട​തി ഉ​ത്ത​ര​വ്. 3,17000 രൂ​പാ ഈ​ടാ​ക്കാ​ൻ 2020മാ​ർ​ച്ചി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വു വ​ന്ന​ത്.​ കു​ത്തി​യ​തോ​ട് പ​റ​യ​കാ​ട് എ​സ്.​എ​ൻ. നി​വാ​സി​ൽ ജ​യേ​ഷി​ന്‍റെ ഹ​ർ​ജിയി​ലാ​ണ് ന​ട​പ​ടി.