ശാ​പ​മോ​ക്ഷം കാ​ത്ത് മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡ്
Thursday, October 28, 2021 10:37 PM IST
മ​ങ്കൊ​മ്പ്: വ​ർ​ഷ​ങ്ങ​ളാ​യി ശോ​ച്യാവ​സ്ഥ​യി​ലാ​യ മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. റോ​ഡി​ലെ ഏ​റ്റ​വു​മ​ധി​കം ത​ക​ർ​ന്ന പ്ര​ദേ​ശ​മാ​യ വാ​ല​ടി മു​ത​ൽ കൃ​ഷ്ണ​പു​രം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ തു​ക​യ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ആ​കെ 65 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 25 ല​ക്ഷം വീ​തം ര​ണ്ടും 15 ല​ക്ഷ​ത്തി​ന്‍റെ ഒ​ന്നും അ​ട​ക്കം മൂ​ന്നു റീ​ച്ചു​ക​ളി​ലാ​യി​ട്ടാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​തു​പ്ര​കാ​രം നി​ല​വി​ലു​ള്ള കു​ഴി​ക​ൾ അ​ട​ച്ചു ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കും. എ​ന്നാ​ൽ, ഏ​തു ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പു കു​ട്ട​നാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ ഗൗ​രി കാ​ർ​ത്തി​ക പ​റ​ഞ്ഞു. പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന റോ​ഡി​ൽ ഇ​ന്‍റ​ർലോ​ക്ക് വി​രി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ ഫ​ല​പ്ര​ദം. എ​ന്നാ​ൽ, തു​ക​യു​ടെ അ​പ​ര്യാ​പ്ത​ത ത​ട​സ​മാ​കു​ന്നു​ണ്ട്. പേ​രി​നൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൊ​ണ്ടു മാ​ത്രം റോ​ഡി​ലെ ഗ​താ​ഗ​തത​ട​സം നീ​ങ്ങി​ല്ലെ​ന്നാ​ണു യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

നി​ല​വി​ൽ ര​ണ്ട​ടി​യോ​ളം ആ​ഴ​മു​ള്ള കു​ഴി​ക​ൾ വ​രെ​യു​ള്ള റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ പ​ത്ര​ക്കെ​ട്ടു​ക​ളു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ൽ വീ​ണു​മ​റി​ഞ്ഞു ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ‌​യു​ന്ന​തോ​ടെ പു​റ​മെനി​ന്നെ​ത്തു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തു പ​തി​വാ​ണ്. റോ​ഡ് വീ​തികൂ​ട്ടി വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രോ​ജ​ക്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വാ​ല​ടി മു​ത​ൽ കാ​വാ​ലം വ​രെ ഇ​രു​വ​ശ​വും ക​ല്ലു​കെ​ട്ടി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ആ​റു​കോ​ടി​യോ​ളം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.