പ്ലാ​നിം​ഗി​ല്ലാ​തെ പാ​ലം പൊ​ളി​ച്ചു; മ​റു​ക​ര​യെ​ത്താ​ൻ ക​ഴി​യാ​തെ കു​ടും​ബ​ങ്ങ​ള്‍
Thursday, October 28, 2021 10:33 PM IST
ഹ​രി​പ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ ല​ക്ഷ്മി​ത്തോ​പ്പി​ലെ ത​ട്ടാ​ന്‍​ബ്ലോ​ക്ക് പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​നെ​ന്ന പേ​രി​ല്‍ പൊ​ളി​ച്ചു​നീ​ക്കി​യ​ത് അ​ന്‍​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു ത​ട​സ​മാ​യി. പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ന്‍​ഡ​ര്‍ വി​ളി​ക്കും​മു​മ്പ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​നീ​ക്കി​യ​താ​ണ് വി​വാ​ദ​ത്തി​നു വ​ഴി​വച്ച​ത്. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി പ്ര​കാ​രം പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഒ​ന്‍​പ​ത് ല​ക്ഷ​ത്തി​അ​റു​പ​തി​നാ​യി​രം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍, പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ക്ഷ​ണി​ച്ച ടെ​ന്‍​ഡ​ര്‍ തു​റ​ന്നു പ​രി​ശോ​ധി​ക്കു​ക​ പോ​ലും ചെ​യ്യാ​തെ​യാ​ണ് പ​ഴ​യ​പാ​ലം പൊ​ളി​ച്ചു നീ​ക്കി​യ​ത്. കൊ​ട്ടാ​ര​വ​ള​വ്- കു​മാ​ര​കോ​ടി​പ്പാ​ലം റോ​ഡി​ല്‍​നി​ന്നു ത​ട്ടാ​രു​പ​റ​മ്പി​ല്‍ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലെ പാ​ല​മാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​റി​വോ​ടു​കൂ​ടി പൊ​ളി​ച്ചു​മാ​റ്റി​യ​ത്. പാ​ല​ങ്ങ​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​മ്പോ​ള്‍ ക​രാ​ര്‍ ഉ​റ​പ്പി​ച്ച​ശേ​ഷ​വും ബ​ദ​ല്‍ യാ​ത്രാ സം​വി​ധാ​നം നാ​ട്ടു​കാ​രു​മാ​യി ആ​ലോ​ചി​ച്ചു​മാ​ണ് ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ല്‍ ഇ​വി​ടെ വാ​ര്‍​ഡു​മെ​മ്പ​റു​ടെ ഏ​കാ​ധി​പ​ത്യ​ത്തി​ല്‍ പാ​ലം പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.
ഇ​പ്പോ​ള്‍ പാ​ലം പൊ​ളി​ച്ചു​നീ​ക്കി​യ ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഇ​രു​മ്പു പൈ​പ്പി​ല്‍ പ​ല​ക​ക​ള്‍ നി​ര​ത്തി താ​ത്കാലി​ക പാ​ലം നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഈ ​പാ​ല​ത്തി​ല്‍​കൂ​ടി​യു​ള്ള യാ​ത്ര ഞാ​ണി​ന്മേ​ല്‍​ക്ക​ളി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ലം പൊ​ളി​ച്ച​തു​കാ​ര​ണം മ​റു​ക​ര ക​ട​ക്കാ​ന്‍​ക​ഴി​യാ​തെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​രി​പ്പാ​യ​ത്.
അ​ടി​യ​ന്തര​മാ​യി പാ​ലം പു​ന​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.