ക​ന​ത്ത മ​ഴ​യി​ൽ മുങ്ങി ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ
Thursday, October 28, 2021 10:33 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ താ​ഴ​ത്തെ നി​ല​യു​ടെ ഗ്രൗ​ണ്ട് വെ​ള്ള​ത്തി​ലാ​യി. മ​ധ്യതി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള​തും കൂ​ടു​ത​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ വ​ന്നു​പോ​കു​ന്ന​തു​മാ​യ സ്റ്റേ​ഷ​നാ​ണ് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ.

വെ​ള്ളം ഒ​ഴു​കിപ്പോ​കു​വാ​നു​ള്ള സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്നു. 2018 ലെ ​പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച സ്റ്റേ​ഷ​നാ​ണ് ചെ​ങ്ങ​ന്നൂ​ർ. അ​ത്ര​യും ഇ​ല്ലെ​ങ്കി​ൽ പോ​ലും ഓ​രോ മ​ഴ പെ​യ്യു​മ്പോ​ഴും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യാ​ണ്.ല​ഗേ​ജു​മാ​യി വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട്. മ​ഴ ന​ന​യാ​തെ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി നി​ർ​ത്താ​ൻ ഒ​രി​ട​വും ഇ​വി​ടെ​യി​ല്ല. കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം ക​യ​റി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ക​ഴി​ഞ്ഞദി​വ​സം​ താ​ഴ​ത്തെ നി​ല​യി​ലെ​യും ലി​ഫ്റ്റി​നു സ​മീ​പ​മു​ള്ള വെ​ള്ള​വും മ​ണി​ക്കൂ​റു​ക​ൾ സ​മ​യ​മെ​ടു​ത്താ​ണ് റെ​യി​ൽ​വേ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ കോ​രി​ക്ക​ള​ഞ്ഞ​ത്.

ഡ്ര​യി​നേ​ജ് സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​കാ​തെ ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യി​ല്ല. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തി​രു​പ്പ​തി മോ​ഡ​ൽ വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി റെ​യി​ൽ​വേ​യ്ക്ക് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​തി​നു​ള്ള പ​ണി നാ​ളി​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല എ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.