തോ​ട്ടി​ൽ ജ​ല​മൊ​ഴു​ക്കി​നു ത​ട​സ​മാ​യി കി​ട​ന്ന മ​ര​ങ്ങ​ൾ മാ​റ്റി
Wednesday, October 27, 2021 10:09 PM IST
ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി തോ​ട്ടി​ൽ ജ​ല​മൊ​ഴു​ക്കി​നു ത​ട​സ​മാ​യി കി​ട​ന്ന മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു. തോ​ടി​ന്‍റെ അ​രി​കി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി​യ മ​ര​ങ്ങ​ൾ കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി​യി​ട്ടെ​ങ്കി​ലും തോ​ട്ടി​ൽ വീ​ണ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ല. കാ​ർ​ത്തി​ക​പ്പ​ള്ളി കു​രി​ശ​ടി ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു പ്ര​ശ്നം കൂ​ടു​ത​ൽ. തോ​ട്ടി​ൽ നെ​ടു​കെ​യും കു​റു​കെ​യും വീ​ണു​കി​ട​ന്ന വ​ലു​തും ചെ​റു​തു​മാ​യ മ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ളും പാ​യ​ലും ത​ട്ടി​നി​ന്ന​ത് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ പ്ര​ശ്നം രൂ​ക്ഷ​മാ​യി. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണ് കാ​ർ​ത്തി​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഏ​താ​നും ത​ടി​ക​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലേ​ക്കു നീ​ക്കി​യ​ത്. ത​ട​സം പൂ​ർ​ണ​മാ​യും മാ​റാ​ത്ത​തി​നാ​ൽ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​യി​ട്ടി​ല്ല. ഡാ​ണാ​പ്പ​ടി മാ​ർ​ക്ക​റ്റി​ന് സ​മീ​പ​വും വ​ൻ​തോ​തി​ൽ പാ​യ​ൽ കെ​ട്ടിക്കി​ട​ക്കു​ന്നു​ണ്ട്. ഒ​രു വ​ർ​ഷം മു​മ്പു കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച തോ​ടി​ന് ആ​ഴം കൂ​ട്ടു​ക​യും സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും നേ​രാം​വ​ണ്ണം നീ​രൊ​ഴു​ക്കു പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് തോ​ട്. അ​പ​ക​ടാ​വ​സ്ഥ മൂ​ലം ഇ​വി​ടെ വെ​ട്ടി​മാ​റ്റു​ന്ന പ​ല​ത​രം മ​ര​ങ്ങ​ൾ വി​റ്റാ​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ത​ടി​ക​ൾ ഇ​വി​ടെ ന​ശി​ക്കാ​റാ​ണ് പ​തി​വ്. ലേ​ലം ചെ​യ്യു​ന്ന​തി​നു വ​നം​വ​കു​പ്പ് ന​ട​പ​ടി എ​ടു​ക്കു​മ്പോ​ഴേ​ക്കും ത​ടി ജീ​ർ​ണാ​വ​സ്ഥ​യി​ലാ​കും. ലേ​ല ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യാ​ൽ മാ​ത്ര​മേ ത​ടി ഒ​ഴി​യു​ക​യു​ള്ളൂ.