കൈ​ന​ക​രി മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​മ്പ് ചെ​യ്ത് ഒ​ഴി​വാ​ക്കും
Wednesday, October 27, 2021 10:09 PM IST
ആ​ല​പ്പു​ഴ: കൈ​ന​ക​രി മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​മ്പ് ചെ​യ്ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. ക​ന​കാ​ശേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​യു​ന്ന​തി​നു​ള്ള ചു​മ​ത​ല. ഇ​തി​നാ​യി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ പ​ക്ക​ലു​ള്ള വ​ലി​യ പ​മ്പു​ക​ള്‍ ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റും. പ​മ്പിം​ഗി​ന് ഇ​ന്ധ​ന ചെ​ല​വി​ന​ത്തി​ല്‍ വേ​ണ്ടി​വ​രു​ന്ന തു​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി. പ്ര​സാ​ദ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശ സി. ​ഏ​ബ്ര​ഹാം, കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​എ​സ്. ബീ​ന, വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.