ജി​ല്ല​യി​ല്‍ 318 പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, October 26, 2021 10:17 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 318 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 305 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 13 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 7.27 ശ​ത​മാ​ന​മാ​ണ്. 303 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 3213 പേ​ര്‍ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു പു​റ​ത്തി​റ​ക്കി​യ മൂ​ന്നു​വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​ന്പ​തു​കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. മൂ​ന്നു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​നു ഒ​രാ​ൾ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു 317 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​നു 171 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 1402 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.

യൂ​ണി​റ്റ് സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ചേ​ർ​ത്ത​ല ടൗ​ൺ സൗ​ത്ത് യൂ​ണി​റ്റ് സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ർ. ജോ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എ.​ ഇ​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സി.​ആ​ർ വി​നോ​ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​അ​രു​ൺ, പി. ​ലേ​ഖ, പി.​പി. പ്ര​കാ​ശ​ൻ, പി.​എ. അ​ബ്ദു​ൾ സ​ലാം, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.