കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളി​ല്ല, നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നെ​ന്ന്
Tuesday, October 26, 2021 10:12 PM IST
അ​മ്പ​ല​പ്പു​ഴ: ആ​വ​ശ്യ​ത്തി​ന് കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെത്തുട​ർ​ന്ന് നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. ത​ക​ഴി കു​ന്നു​മ്മ വാ​രി​ക്കാ​ട്ടു​ക​രി പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പ് തീ​യ​തി​ക​ഴി​ഞ്ഞി​ട്ടും കൊ​യ്തെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ നെ​ല്ല് ന​ശി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ആ​വ​ശ്യ​ത്തി​നു കൊ​യ്ത്തു​യ​ന്ത്രം ല​ഭ്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ടും ല​ഭി​ച്ച യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തു​മാ​ണ് കൊ​യ്ത്തു പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

120 ഏ​ക്ക​റോ​ളം വ​രു​ന്ന ഈ ​പ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ്. ത​ക​ഴി പോ​ലു​ള്ള വ​ള​രെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​ക​വ​രു​മാ​ന മാ​ർ​ഗ​മാ​ണ് ഇ​തോ​ടെ ന​ഷ്ട​മാ​കു​ന്ന​ത്. തു​ലാ​മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു മു​മ്പു വി​ള​ക​ൾ കൊ​യ്തെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്കു വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​സ്ഥാ​ന, ജി​ല്ലാഭ​ര​ണകൂ​ടം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ‌്‌ലിം ലീ​ഗ് കു​ട്ട​നാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച് . ബൈ​ജു ആ​വ​ശ്യ​പ്പെ​ട്ടു.