ജിഎ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ഭ​യ​ന്നോടി​യ സ്വ​ർ​ണവ്യാ​പാ​രി​യു​ടെ മ​ക​നു പ​രി​ക്ക്
Sunday, October 24, 2021 10:36 PM IST
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ടൗ​ണി​ലെ പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സ്വ​ർ​ണാഭ​ര​ണ​ങ്ങ​ൾ ഹാ​ൾ​മാ​ർ​ക്ക് ചെ​യ്യാ​ൻ കൊ​ണ്ടുപോ​യ​പ്പോ​ൾ ഹാ​ൾ​മാ​ർ​ക്ക് സെ​ന്‍റ​റി​ന്‍റെ മു​ന്നി​ൽനി​ന്നി​രു​ന്ന ​ജിഎ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ഹ​ളം വച്ച് വ്യാ​പാ​രി​യു​ടെ മ​ക​നെ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ചു. ഭ​യ​ന്നോടി​യ വ്യാ​പാ​രിയുടെ മകൻ അ​ടു​ത്തു​ള്ള വീ​ട്ടി​ൽ ഓ​ടിക്കയ​റി. മതിൽ ചാടിക്കയറുന്നതിനിടെയാണ് പരിക്കേറ്റത്. ഉ​ദ്യോ​ഗ​സ്ഥ​രും വീ​ട്ടി​ൽ ക​യ​റി.
നി​യ​മ വി​ധേ​യ​മാ​യ രേ​ഖ​ക​ളു​മാ​യാണ് ഹാ​ൾ​മാ​ർ​ക്കി​ംഗിനു പോ​യ​തെന്നാണ് വ്യാപാ രിക ളുടെ വാദം. രാത്രി ഏഴുമ ണിക്ക് വഴിയിൽ ഒരുസംഘം നിൽക്കു ന്നതു കണ്ട് പിടി ച്ചുപറിക്കാ രാണെന്ന ധാരണ യിലാണ് യു വാവ് ഓടിയത്. ജിഎസ്ടി ഉദ്യോഗസ്ഥരാണെന്ന് കരുതി യില്ലെന്നാണ് വ്യാപാരികൾ പറ യുന്നതും. രേഖകൾ ഉണ്ടായിട്ടും അ​തൊ​ന്നും നോ​ക്കാ​തെ വ്യാ​പാ​രി​യു​ടെ മ​ക​ന്‍റെ കൈയി​ലി​രു​ന്ന സ്വ​ർ​ണം ജിഎ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ പിടിച്ചെടുത്തതായും വ്യാ പാരികൾ ആരോപിക്കുന്നു. വ്യാ​പാ​രി​യു​ടെ മ​ക​ൻ ഓ​ടി​ക്ക​യ​റി​യ വീ​ടു പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ത്രി 12 മ​ണി വ​രെ വീ​ട്ടി​ൽ നി​ല ഉ​റ​പ്പി​ച്ചു.​
ജിഎ​സ്ടി ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക്കെ​തി​രെ എകെജിഎ​സ്എം എ ര​ണ്ടുവി​ഭാ​ഗ​ങ്ങ​ളു​ടെ യോ​ഗം ചേ​ർ​ന്ന് പ്ര​ധി​ഷേ​ധി​ച്ചു ഉ​ദ്യോ​ഗ​സ്ഥ പീ​ഡ​ന​ത്തി​ൽ പ്ര​തിഷേ​ധി​ച്ചു കൊ​ണ്ടു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാനാണ് നീക്കം. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 27നു ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.
ഉ​ദ്യോ​ഗ​സ്ഥ അ​ഴി​മ​തി​ക്കു സാ​ധ്യ​മാ​യ വ​കു​പ്പു​ക​ൾ ജിഎ​സ്ടി ആ​ക്ടി​ൽ നി​ന്നും പി​ൻവ​ലി​ക്ക​ണം ഇ​പ്പോ​ഴ​ത്തെ നി​യ​മം ഉ​ദ്യോ​ഗ​സ്ഥ​ർ ദു​രു ഉ​പ​യോ​ഗം ചെ​യ്യു​ന്ന​തു വ​ഴി വ​ൻ അ​ഴി​മ​തി​യാ​ണ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു സം​സ്ഥാ​ന​സ​മി​തി അം​ഗം എം.​പി.​ ഗു​രു ദ​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു
സം​സ്ഥാ​ന​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി പ​ല ത്ര, ​എ​കെജിഎ​സ്എംഎ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് (ന​ടേ​ഷ​ൻ വി​ഭാ​ഗം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ല​പ്പി മോ​ഹ​ൻ, എകെജിഎ​സ്എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ പു​ന്ന​ക്ക​ൽ, കെ.​ നാ​സ​ർ, എ​ബി തോ​മ​സ്, സു​നി​ൽ മു​ഹ​മ്മ​ദ്, സു​നി​ൽ പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.