മെ​ഹ​ന്തി​യി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് നേ​ടി വ​ഹീ​ദ
Sunday, October 24, 2021 10:36 PM IST
ആ​ല​പ്പു​ഴ: മെ​ഹ​ന്തി ഡി​സൈ​നിം​ഗി​ൽ ഇ​ന്ത്യ ബു​ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി ആ​ല​പ്പു​ഴ​ക്കാ​രി. വ​ട്ട​യാ​ൽ വാ​ർ​ഡ് പു​ത്ത​ൻ​വീ​ട്ടി​ൽ ഫാ​സി​ലി​ന്‍റെ ഭാ​ര്യ വ​ഹീ​ദ (24) ആ​ണ് നാ​ടി​ന​ഭി​മാ​ന​മാ​യ​ത്. 60 ഇ​ഞ്ച് നീ​ള​വും 49 ഇ​ഞ്ച് വീ​തി​യു​മു​ള്ള ചി​ത്ര​ത്തു​ണി​യി​ലാ​ണ് ഇ​ന്ത്യ​ലെ ഏ​റ്റ​വും വ​ലി​യ മെ​ഹ​ന്തി ഒ​രു​ക്കി​യ​ത്. 12 മ​ണി​ക്കൂ​ർ കൊ​ണ്ട് 40 മെ​ഹ​ന്തി കൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്. ചെ​റു​പ്പം മു​ത​ലേ മൈ​ലാ​ഞ്ചി​യോ​ടു പ്ര​ത്യേ​ക താ​ത്പ​ര്യ​മാ​യി​രു​ന്നു വ​ഹീ​ദ​ക്ക്.
ഡി​സൈ​ൻ രം​ഗ​ത്തേ​ക്കും വി​ല്പ​ന​യി​ലേ​ക്കും തി​രി​ഞ്ഞ​ത് വി​വാ​ഹ​ത്തോ​ടെ​യാ​ണ്. ഭാ​ര്യ​യു​ടെ മി​ക​വും അ​ഭി​രു​ചി​യും തി​രി​ച്ച​റി​ഞ്ഞ് ഭ​ർ​ത്താ​വ് ഫാ​സി​ൽ മ​ജീ​ദ് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. വ​ഹീ​ദാ​സ് മെ​ഹ​ന്തി​യെ​ന്ന പേ​രി​ൽ ചു​രു​ങ്ങി​യ നാ​ൾ​കൊ​ണ്ടാ​ണ് നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​പോ​ലും മൈ​ലാ​ഞ്ചി ത​രം​ഗ​മാ​യ​ത്. പൂ​ർ​ണ​മാ​യും ഓ​ർ​ഗാ​നി​ക് മെ​ഹ​ന്തി​യാ​ണ് വ​ഹീ​ദ ത​യാ​റാ​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 14 ന് ​ഭീ​മ​ൻ ഡി​സൈ​ൻ ത​യാ​റാ​ക്കി ഫോ​ട്ടോ​യും വീ​ഡി​യോ​യും മെ​യി​ൽ ചെ​യ്തു. ഒ​ക്ടോ​ബ​ർ11 നാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് പു​ര​സ്കാ​രം വീ​ട്ടി​ലെ​ത്തു​ന്ന​ത്. മ​ക​ൻ നാ​ലു​വ​യ​സു​കാ​ര​ൻ അ​സീ​ൽ​അ​ലി.